സ്‌മാര്‍ട്ട് ഫോണുകള്‍ക്കുശേഷം ഇനി വരുന്നത് സ്‌മാര്‍ട്ട് വെയറുകളുടെ തരംഗമാണെന്ന് ഗൂഗിള്‍ ഗ്ലാസ്സിലൂടെയും സ്‌മാര്‍ട്ട് വാച്ചുകളിലൂടെയും വ്യതമാക്കപ്പെട്ടുകഴിഞ്ഞു. വരും മാസങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ച പ്രതീക്ഷിക്കുന്ന ഈ വിപണി കയ്യടക്കാന്‍ ഗൂഗിള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു, അതും ആപ്പിള്‍ അവരുടെ ഐവാച്ച് പുറത്തിറക്കുന്നതിനു മുമ്പുതന്നെ. സ്‌മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു വെയറബിള്‍ (ധരിക്കാവുന്ന) ഗാഡ്‌ജെറ്റുകള്‍ക്കും വേണ്‌ടി ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്‌ഠിതമായ ആന്‍ഡ്രോയ്‌ഡ് വെയര്‍ ഒ.എസ് ഗൂഗിള്‍ അനാവരണം ചെയ്‌തു. ഗൂഗിളിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ മോട്ടോറോളയും എല്‍ജിയും ആന്‍ഡ്രോയ്‌ഡ് വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട് വാച്ചുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷം തന്നെ ഇവ വിപണിയില്‍ എത്തും.
എന്താണ് ആന്‍ഡ്രോയ്‌ഡ് വെയര്‍
ഫോണുകള്‍ക്ക് ആന്‍ഡ്രോയ്‌ഡ് എന്ന പോലെ സ്‌മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റു സമാന ഗാഡ്‌ജെറ്റുകള്‍ക്കും വേണ്‌ടിയുള്ള ഓ.എസ്. ആണ് ആന്‍ഡ്രോയ്‌ഡ് വെയര്‍
വര്‍ത്തമാനം നിങ്ങളുടെ കയ്യില്‍
ഏറ്റവും പ്രസക്തമായ വിവരം ഉചിതമായ സമയത്ത് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ നൗ ആണ് വെയറിന്റേയും നട്ടെല്ല്. ഫോണുമായി കണക്ട് ചെയ്യുകവഴി ഏറ്റവും പ്രധാന നോട്ടിഫിക്കേഷനുകള്‍ വാച്ചിലൂടെ ലഭ്യമാക്കുന്നു. ഇതുകൂടാതെ തന്നെ വോയ്‌സ് ഇന്‍പുട്ട് (ഓക്കെ ഗൂഗിള്‍ ) സ്വീകരിക്കാനും വെയറില്‍ പ്രവര്‍ത്തിക്കുന്ന സ്‌മാര്‍ട്ട് വാച്ചുകള്‍ക്ക് സാധിക്കും. ഇതിലൂടെ റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാനും, മെസ്സേജ് അയയ്‌ക്കാനും ഒക്കെ സാധിക്കും. ഒരു ഫിട്‌നെസ്സ് ട്രാക്കര്‍ (പെഡോമീറ്റര്‍, സഞ്ചരിച്ച ദൂരം മുതലായ വിവരങ്ങള്‍) എന്ന നിലയിലും ഇത്തരം സ്‌മാര്‍ട്ട് വാച്ചുകള്‍ പ്രവര്‍ത്തിക്കുന്നു.
ഇന്റര്‍ഫേസ് ഫീച്ചറുകള്‍
ഗൂഗിള്‍ നൗവിന്റെ പോലെ വിവിധ ഇന്‍ഫര്‍മേഷനുകള്‍ കാണിക്കുന്ന കാര്‍ഡുകള്‍, കോണ്‍ടെക്‌സ്റ്റ് സ്‌ട്രീം സമയോചിതമായ നോട്ടിഫിക്കേഷനുകള്‍, പേജുകളും സ്റ്റാക്കുകളും വോയ്‌സ് ഇന്‍പുട്ട്, സെര്‍ച്ച് ഫോണുമായുള്ള കണക്‌റ്റിവിറ്റി ഇതൊരു തുടക്കമാണ്. ഡിവൈസ് നിര്‍മ്മാതാക്കളും, ഫാഷന്‍ ബ്രാന്‍ഡുകളും, ആപ്പ് ഡെവലപ്പേഴ്‌സും അടങ്ങുന്ന ഒരു സഖ്യമാണ് വെയറിനു വേണ്‌ടി ഗൂഗിള്‍ വിഭാവനം ചെയ്യുന്നത്. അതുകൊണ്‌ടുതന്നെ വരുംനാളുകളില്‍ വെയറില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ ആപ്പുകളും മറ്റു ഗാഡ്‌ജെറ്റുകളും വിപണിയില്‍ പ്രതീക്ഷിക്കാം!
No comments:
Post a Comment